ചലച്ചിത്രം

'ഓ നീ മോഹന്‍ലാല്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല അല്ലേ?'; വിവാദം കാരണം കൂട്ടുകാരെ തിരിച്ചുകിട്ടിയെന്ന് ആസിഫ് അലി

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് ആസിഫ് അലിയ്‌ക്കെതിരേ ഗുരുതര ആരോപണം ഉയരുന്നത്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന്. ആദ്യം ഇത് വലിയ വിഷയമായില്ല. എന്നാല്‍ മോഹന്‍ലാല്‍ വിളിച്ചിട്ട് പോലും ആസിഫ് അലി ഫോണ്‍ എടുക്കാതെയായതോടെ ഇത് സിനിമ മേഖലയില്‍  വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ആസിഫ് അലി വരുന്ന അഭിമുഖങ്ങളിലും പരിപാടികളിലുമെല്ലാം ഫോണ്‍ എടുക്കാത്ത സ്വഭാവത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. താന്‍ ഫോണുമായി ചേര്‍ന്നുപോകില്ല എന്നാണ് ഇതിന് മറുപടിയായി ആസിഫ് പറഞ്ഞത്. ഈ വിവാദം കൊണ്ട് ആസിഫിന് ചില ഗുണങ്ങളുമുണ്ടായി. അകന്നുപോയ സുഹൃത്തുക്കളെ തിരിച്ചുകിട്ടി എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞത്.

'സെലിബ്രിറ്റി ക്രിക്കറ്റില്‍ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച് നിര്‍ത്തി കളിയ്ക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചു. പതിവ് പോലെ ഫോണ്‍ ഞാന്‍ ഹോട്ടലില്‍ വെച്ചിട്ടാണ് പോയത്. മോഹന്‍ലാല്‍ വിളിച്ചിട്ട് ആസിഫ് അലി ഫോണ്‍ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി. എന്നാല്‍ ഈ വിവാദം കൊണ്ട് തന്റെ അകന്നുപോയ കുറേ സുഹൃത്തുക്കളെ തിരികെ കിട്ടി. അവരൊക്കെ വിളിച്ചിട്ട്, ഓ നീ മോഹന്‍ലാല്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല അല്ലേ? അപ്പോള്‍ പിന്നെ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ എന്ന് പറഞ്ഞു.'
 
സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഫോണിനോട് പ്രിയമില്ലാത്ത ആളാണെന്നാണ് ആസിഫ് പറയുന്നത്. തന്റെ സിനിമകള്‍ പരാജയപ്പെട്ടാല്‍ താന്‍ കരയാറുണ്ടെന്നും സിനിമ പാക്ക് അപ്പ് ആകുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നയാളാണ് താനെന്ന് തുറന്നുപറയാനും താരം മടിച്ചില്ല. ഉയരേയ്ക്ക് പിന്നാലെ ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയ വൈറസും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു