ചലച്ചിത്രം

കണ്ണ് നിറഞ്ഞ് സല്‍മാന്‍ , ഒരു ഡസനിലേറെ ചിത്രങ്ങള്‍ നൂറ് കോടി ക്ലബ്ബില്‍ ; അഞ്ച് ദിവസം കൊണ്ട് 'ഭാരത്' നേടിയത് 150 കോടി

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ക്ക് നന്ദി പറഞ്ഞ് മതിയാവുന്നില്ല ബോളിവുഡിന്റെ സല്ലുഭായ്ക്ക്.  ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ക്ക് എല്ലാ നന്ദിയും നല്‍കുന്നതായും സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. അതീവ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ 14-ാം ചിത്രവും 100 കോടി ക്ലബ്ബിലെത്തിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും സല്‍മാന് സ്വന്തം. 

വെറും അഞ്ച് ദിവസം കൊണ്ട് 150 രൂപയാണ് സല്‍മാനും കത്രീനയും ഒന്നിച്ച 'ഭാരത്' ,തിയേറ്ററുകളില്‍ നിന്നും നേടിയത്. ഈദ് റിലീസായെത്തിയ ചിത്രം അലി അബ്ബാസാണ് സംവിധാനം ചെയ്തത്. ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭാരത് എന്നതില്‍ സംശയമില്ലെന്നാണ് ചലച്ചിത്രനിരൂപകരും പറയുന്നത്.

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലും ചിത്രം കാണുന്നതിനായി പ്രേക്ഷകര്‍ സമയം കണ്ടെത്തുന്നത് സന്തോഷകരമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 
കത്രീനയുടെ വേഷം അവതരിപ്പിക്കുന്നതിനായി ആദ്യം പ്രിയങ്കാ ചോപ്രയെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തിരക്കുകളിലായിരുന്നതിനാല്‍ അവര്‍ ചിത്രത്തില്‍ നിന്നും അവസാന സമയത്ത് പിന്‍മാറുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

ദിഷാ പത്താനി, സുനില്‍ഗ്രോവര്‍, ജാക്കി ഷ്‌റോഫ്, നോറ ഫത്തേഹി, സൊനാലി കുല്‍ക്കര്‍ണി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍.  ' ഓഡ് ടു മൈ ഫാദര്‍' എന്ന കൊറിയന്‍ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഭാരത്. പ്രഭുദേവയുടെ 'ധബാങ്-3, സഞ്ജയ് ലീല ബന്‍സാലിയുടെ ' ഇന്‍ഷാ അല്ലാഹ്' എന്നിവയാണ് സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു