ചലച്ചിത്രം

തമിഴ് നടന്‍ ക്രേസി മോഹന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴിലെ പ്രമുഖ നടനും നാടകകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു. ചെന്നൈ കാവേരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

67 കാരനായ ഇയാള്‍ തമിഴ് സിനിമയിലെ വിവിധ മേഖലയില്‍ തിളങ്ങി നിന്നിരുന്നു. കമല്‍ഹാസനൊപ്പം അഭിനയിച്ച ചിത്രത്തിലെ ഹാസ്യരംഗങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന്‍ കാമരാജന്‍, പഞ്ചതന്ത്രം, അവ്വൈ ഷണ്‍മുഖി, തുടങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ക്രേസി ക്രിയേഷന്‍സ് എന്ന നാടക സമിതിയും ഇദ്ദേഹത്തിന്റെതായുണ്ട്.

അവ്വൈ ഷണ്‍മുഖി, മൈക്കിള്‍ മദന്‍ കാമരാജന്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണമൊരുക്കിയതും ക്രേസി മോഹനാണ്. രജനീകാന്തിനൊപ്പം അരുണാചലമെന്ന ചിത്രത്തിലും അഭിനയിച്ചു. പ്രഭുദേയക്കും തമന്നയ്ക്കുമൊപ്പം ദേവി 2 ആണ് ക്രേസി മോഹന്റെ അവസാന ചിത്രം.

രാജ്യത്തും വിദേശത്തുമായി നാലായിരത്തലിധകം വേദികളില്‍ നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ കെ ബാലചന്ദ്രന്റെ പൊയ്കാല്‍ കുതിരൈ എന്ന സിനിമയിലൂടെയാണ് ചലചിത്രരംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ