ചലച്ചിത്രം

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിയിട്ടില്ലെങ്കില്‍ വല്ലാത്ത കുറ്റബോധം തോന്നും

സമകാലിക മലയാളം ഡെസ്ക്

ടന്‍ സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും ഇപ്പോള്‍ ഏറ്റവുമധികം സംസാരിക്കുന്നത് അവരുടെ മകന്‍ തൈമൂറിനെക്കുറിച്ചാണ്. അതുകൊണ്ട് ഇവരുടെ മകന്‍ ആരാധകരുടെയും പ്രിയപ്പെട്ടവനാണ്. ഇപ്പോള്‍ തിരക്കേറിയ ഷെഡ്യൂളിനിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സെയ്ഫ്. 

ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം ഇറ്റലിയില്‍ അവധിയാഘോഷത്തിലാണ് താരം. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്നാണ് നടന്‍ പറയുന്നത്. 

'ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിയിട്ടുണ്ടെങ്കില്‍ വല്ലാത്ത കുറ്റബോധം തോന്നും. മണിക്കൂറുകള്‍ നീളുന്ന ഷൂട്ടാണ് പലപ്പോഴും. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നും. കാരണം എന്റെ മകന് വേണ്ടി മാറ്റി വയ്‌ക്കേണ്ട സമയമാണ് അവിടെ നഷ്ടമാകുന്നത്.

ഞാന്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കുടുംബത്തിനൊപ്പമുള്ള സമയത്തെ ബഹുമാനിക്കേണ്ടതിനെക്കുറിച്ച് പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ ഷര്‍മ്മിള ടാഗോര്‍ ആകട്ടെ അഭിനേത്രിയും. രണ്ടുപേര്‍ക്കും തിരക്കു പിടിച്ച സമയമാകും എന്നിരുന്നാലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യവും അങ്ങനെയാണ് ജീവിതം മനോഹരമാകുന്നതെന്നും അവര്‍ ഞങ്ങളെ പഠിപ്പിച്ചു'.- സെയ്ഫ് മനസ് തുറന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത