ചലച്ചിത്രം

വീണ്ടും കര്‍ഷകര്‍ക്ക് സഹായവുമായി ബച്ചന്‍: 2100 കര്‍ഷകരുടെ കടം തീര്‍ത്തു 

സമകാലിക മലയാളം ഡെസ്ക്

ര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് വീണ്ടും പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യതയാണ് ബച്ചന്‍ തീര്‍ത്തത്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യമറിയിച്ചത്. 

കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക മക്കളായ ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നുമാണ് ബച്ചന്‍ ബ്ലോഗിലൂടെ അറിയിച്ചത്.  

നേരത്തെയും ബച്ചന്‍ കര്‍ഷകര്‍ക്ക് സഹായങ്ങളുമായി എത്തിയിട്ടുണ്ട്. മുന്‍പ് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇനി പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി