ചലച്ചിത്രം

ജിഎസ്ടിക്ക് പുറമേ വിനോദ നികുതി: ഉത്തരവ് പിന്‍വലിക്കണമെന്ന് സിനിമാ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റുകള്‍ക്ക് മേലെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി സിനിമ സംഘടനകള്‍. ജിഎസ്ടിക്ക് പുറമെ പത്തു ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും തീരുമാനം സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നും സിനിമ സംഘടനകളുടെ കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് നികുതി പിന്‍വലിക്കണമെന്ന ആവശ്യം സംഘടന ശക്തമാക്കിയത്. ജൂലൈ മൂന്നു വരെ ഉത്തരവ് നടപ്പിലാക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഇതിന് മുമ്പ് വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും സര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിക്കാനാണ് സംഘടനകളുടെ തീരുമാനം. സര്‍ക്കാര്‍ വഴങ്ങാതിരുന്നാല്‍ തിയേറ്ററുകള്‍ അനിശ്ചികാലത്തേക്ക് അടച്ചിട്ട് ശക്തമായ സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടാവുമെന്ന് സംഘടന വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

നികുതിക്ക് മേല്‍ നികുതി ഈടാക്കുന്ന ഏര്‍പ്പാടാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് സിനിമ രംഗത്ത് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. ജിഎസ്ടിയില്‍ ലഭിച്ച ഇളവാണ് പുതിയ ഉത്തരവോടെ അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിനിമ മേഖലക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ നികുതി ഉത്തരവ് സിനിമ മേഖലക്ക് കനത്ത പ്രഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി