ചലച്ചിത്രം

പ്രഫസര്‍ ജോണ്‍ എബ്രഹാം പാലക്കല്‍ ആയി മമ്മൂട്ടി: ജൂലൈ അഞ്ചിന് പതിനെട്ടാംപടി റിലീസിന്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 18ാം പടി ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും. 'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തേ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. 

15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായി എത്തും. അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. 

18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. എആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീത സംവിധാനം. 
വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ആകെ ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി