ചലച്ചിത്രം

രംഗസ്ഥലം: കിടിലന്‍ ത്രില്ലറുമായി രാംചരണും സാമന്തയും കേരളത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

രാംചരണും സാമന്തയും പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ത്രില്ലര്‍ ആണ് രംഗസ്ഥലം. ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ചിത്രം ബാഹുബലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രമാണ്. 2018ല്‍ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുകയാണ്. ജൂണ്‍ 21നാണ് കേരളത്തിലെ റിലീസ്. 

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ഭൂവുടമകളും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന രംഗസ്ഥം തെലുങ്കില്‍ കോടികള്‍ വാരിക്കൂട്ടിയിരുന്നു.

റിലീസ് ദിനത്തില്‍ തന്നെ സിനിമ ആഗോളതലത്തില്‍ 46 കോടി രൂപയാണ് സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ ബെസ്റ്റ് എന്ന് അഭിപ്രായം നേടിയ ചിത്രത്തിന് നിരൂപകരും മുഴുവന്‍ മാര്‍ക്ക് നല്‍കിയിരുന്നു. ബാഹുബലിക്കു ശേഷം തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തെലുങ്ക് സിനിമയെന്ന് പേരും രംഗസ്ഥലം സ്വന്തമാക്കി. 

തെലുങ്കിലെ ഹിറ്റ് മേക്കര്‍ സുകുമാര്‍ സംവിധാനം ചെയ്ത ഈ മുഴുനീള ത്രില്ലര്‍ ചിത്രത്തിലെ ദേവീ ശ്രീ പ്രസാദിന്റെ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആര്‍ഡി ഇല്യുമിനേഷന്‍സ് ആണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. 

ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി