ചലച്ചിത്രം

'സിനിമയോട് എനിക്ക് അടങ്ങാത്ത ആര്‍ത്തിയാണ്, അതുകൊണ്ടാണ്  ഇത്ര അധികം സിനിമകള്‍ ചെയ്യുന്നത്'; തുറന്നു പറഞ്ഞ് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയ്ക്ക് ഇത് ഭാഗ്യവര്‍ഷമാണ്. ഒന്നിനു പിറകെ ഒന്നായി എല്ലാ ചിത്രങ്ങളും മികച്ച വിജയമാണ് നേടുന്നത്. കൊമേഷ്യല്‍ സിനിമ മാത്രമല്ല അഭിനയ പ്രാധാന്യമുള്ള മികച്ച സിനിമകളിലാണ് ഇപ്പോള്‍ മമ്മൂട്ടിയെ കാണുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയാണ് മമ്മൂട്ടി അവസാനം അഭിനയിച്ച ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

തുടര്‍ച്ചയായി സിനിമകള്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മമ്മൂട്ടി. സിനിമയോട് തനിക്ക് അടങ്ങാത്ത ആര്‍ത്തിയാണെന്നും അതിനാലാണ് ഇത്രയധികം സിനിമകള്‍ ചെയ്യുന്നതെന്നുമാണ് താരം മമ്മൂട്ടി പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ തുറന്നു പറച്ചില്‍. 

'സിനിമയോട് ആര്‍ത്തിയാണ്. അടങ്ങാത്ത ആര്‍ത്തിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയുമധികം സിനിമകള്‍ ചെയ്യുന്നതും കഥ കേള്‍ക്കുന്നതും. ബുഫെക്ക് പോകുമ്പോള്‍ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാനാകില്ലല്ലോ, എന്നാല്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ കഴിക്കും, അതാണ് എന്റെ അവസ്ഥ. ' മമ്മൂട്ടി പറഞ്ഞു. 

മറ്റുള്ള ജോലിയായിരുന്നെങ്കില്‍ താല്‍പ്പര്യമില്ലായിരുന്നെങ്കില്‍കൂടി റിട്ടയര്‍ ചെയ്യണമായിരുന്നെന്നും എന്നാല്‍ സിനിമയില്‍ അങ്ങനെ റിട്ടയര്‍മെന്റ് എന്നൊരു കാര്യം തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധാനം ചെയ്യണമെന്ന് പത്തിരുപത് വര്‍ഷം മുന്‍പ് തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. സംവിധായകനാവാന്‍ ഇറങ്ങിത്തിരിച്ചാല്‍ എന്തെങ്കിലും പറയാനായി ഉണ്ടാകണം. എന്നാല്‍ തന്റെ മനസില്‍ അങ്ങനെയൊന്നുമില്ലെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ