ചലച്ചിത്രം

'ഒന്നിനും ഈ മനുഷ്യനെ തടയാന്‍ സാധിക്കില്ല...'; സിനിമാ ചിത്രീകരണത്തിനിടെ ദേഹത്ത് തീ ആളിപടര്‍ന്നു, ടൊവിനോയ്ക്ക് പരിക്ക്  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിനിമ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്. ഉടനേ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട താര്യമില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിച്ചു. 

നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ് ടൊവിനോയുടെ ദേഹത്ത് തീ പിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന് പറഞ്ഞാണ് സാന്ദ്ര രംഗം പങ്കുവച്ചിരിക്കുന്നത്. 

തീയീലുടെ തോക്കും പിടിച്ച് തലകുത്തി മറിയുന്ന ടൊവിനോയുടെ ദേഹത്ത് തീ ആളിപടരുന്നതാണ് ദൃശ്യങ്ങളിലൂള്ളത്. നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി