ചലച്ചിത്രം

'ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം'; വിവാഹദിനത്തില്‍ പ്രിയപ്പെട്ടവളെ ഓര്‍ത്ത് ബിജിപാല്‍

സമകാലിക മലയാളം ഡെസ്ക്

ങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം. അകാലത്തില്‍ പൊലിഞ്ഞ ഭാര്യയെ ഓര്‍ത്തുകൊണ്ട് സംഗീത സംവിധായകന്‍ ബിജിപാല്‍. ഇതിലും ശക്തമായ ഭാഷയില്‍ തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയം പങ്കുവെക്കുവാന്‍ ഒരാള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. 17ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ ശാന്തിയോടൊപ്പമുള്ള ചിത്രം ബിജിപാല്‍  പങ്കുവെച്ചത്. 

പ്രിയപ്പെട്ടവളോടുള്ള പ്രണയവും വിരഹദുഃഖവുമെല്ലാം ബിജിപാല്‍ കുറിച്ച വരികളില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്. 'അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിയ്ക്കും മായ്ക്കുവാനാമോ.. ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം'. പ്രണയിക്കാന്‍ മരണം പോലും തടസമല്ലെന്ന് തെളിയിക്കുന്ന കുറിപ്പിന് താഴെ നിരവധി പേരാണ് ആശംസകളും വൈകാരിക കമന്റുകളുമായും എത്തുന്നത്. 

ശാന്തിയോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന നിരവധി കുറിപ്പുകളാണ് ബിജിപാല്‍ പങ്കുവെച്ചിട്ടുള്ളത്. മുന്‍പ് ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ മയീ മീനാക്ഷി എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹവാര്‍ഷിക ദിനത്തിലും പിറന്നാള്‍ ദിനത്തിലും ഭാര്യയുടെ ഓര്‍മകളെ കവിതയായും സംഗീതമായും നൃത്തമായും ആവിഷ്‌ക്കരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍. 

36ാം വയസിലാണ് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറയുന്നത്. 2017ല്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു അന്ത്യം. നര്‍ത്തകിയായ ശാന്തി ഒരു ഡാന്‍സ് സ്‌കൂളും നടത്തിയിരുന്നു. 2002 ജൂണ്‍ 21 നാണ് ഇരു വരും വിവാഹിതരാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത