ചലച്ചിത്രം

ഷാരൂഖ് ഖാന്‍ അഭിനയം നിര്‍ത്തിയോ?; കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രമായിരുന്നു അവസാനമായി പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല. സീറോ പരാജയമായാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം അത് ഗൗരവമായി പറഞ്ഞതു തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.

സൈസ് സീറോയ്ക്കു ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറില്‍ പോലും ഒപ്പിട്ടിട്ടില്ല. ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നല്‍കുകയായിരുന്നു. എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശര്‍മയായി വേഷമിടുന്നത്. 

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായിക്കാനും വേണ്ടിയാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഷാരൂഖ് പറഞ്ഞു.

നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി.  പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി ഷാരൂഖ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ