ചലച്ചിത്രം

ആഡംബര ഫ്‌ലാറ്റ് ഇരട്ടിവിലയ്ക്ക്; കോടികള്‍ നല്‍കാന്‍ തമന്നയെ മോഹിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള നടിയാണ് തമന്ന ഭാട്ടിയ. വ്യത്യസ്തമായ വേഷങ്ങളിലുടെ ജനശ്രദ്ധ ആകര്‍ഷിക്കാനും തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലാണ് തമന്നയുടെ സ്ഥാനം. ഇപ്പോള്‍ നിലവിലുള്ളതിന്റെ ഇരട്ടി വിലനല്‍കി ഫ്‌ലാറ്റ് സ്വന്തമാക്കിയതോടെയാണ് തമന്നയുടെ പേരു വാര്‍ത്തകളില്‍ നിറയുന്നത്.

മുംബൈയിലെ വെര്‍സോവയില്‍ കടലിനോട് ചേര്‍ന്നാണ് തമന്നയുടെ ആഡംബര ഫ്‌ലാറ്റ്.ഏകദേശം 16 കോടിയോളം രൂപയാണ് തമന്ന ഇതിനായി ചിലവിടുന്നത്. 22 നിലയുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. രജിസ്‌ട്രേഷനായി ഇതിനോടകം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുമുണ്ട്. 

മോഹവിലയ്ക്ക് താരം ഈ ഫ്‌ലാറ്റ് സ്വന്തമാക്കിയതിനു പിന്നിലും കാരണങ്ങളുണ്ട്. ഫ്‌ലാറ്റിന്റെ ഉള്ളില്‍ എവിടെ നിന്ന് നോക്കിയാലും കടല്‍ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല ഇന്റീരിയല്‍സില്‍ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്തുവാനും കഴിയും.

തമന്നയുടെയും അമ്മയുടെയും പേരിലാണ് ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ്ങുകളും ഇവര്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍ വാര്‍ത്തകളോടൊന്നും തമന്ന പ്രതികരിച്ചിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു