ചലച്ചിത്രം

ജയറാമിനെ കണ്ടാല്‍ ആളുകള്‍ കൂവുമെന്ന അവസ്ഥയിലാണ് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കുന്നത്: രാജസേനന്‍

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് രാജസേനനും ജയറാമും ഒന്നിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം എന്നിവയെല്ലാം ആളുകളെ തിയേറ്ററുകളിലേക്കടുപ്പിച്ച ചിത്രങ്ങളായിരുന്നു. എന്നാല്‍ ഒത്തിരി നല്ല സിനിമകള്‍ മലയാളികള്‍ക്ക് തന്നശേഷം ആ കൂട്ടുകെട്ട് പിരിയുകയായിരുന്നു.

ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ ആഘോഷിച്ചത് പോലെത്തന്നെ ഇരുവരും അകന്നതും മലയാള സിനിമയില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമുമായി അകലാനുണ്ടായ കാരണം തുറന്ന് പറയുകയാണ് രാജസേനന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് തങ്ങള്‍ തമ്മില്‍ മാനസികമായി അകന്നതെന്നാണ് രാജസേനന്‍ പറയുന്നത്. 'എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികയമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ജയറാമിനാണ്  അത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നത്. ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ഫോണില്‍ കഥ പറഞ്ഞ്, ആ കഥ മാത്രം കേട്ട് വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറെണ്ണവും. 

''ഇപ്പോള്‍ അങ്ങനെയല്ല, മറ്റ് പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി. എന്റെ കയ്യിലേക്ക് ഒരു താരത്തെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാല്‍ മാത്രം മനസിലാകും. തിയറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നത്. സിനിമയില്‍ മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളെയാണ് ഞാന്‍ ഇത്രയും വര്‍ഷം പതിനാറ് സിനിമകളില്‍ കൂടി പ്രതിഷ്ഠിച്ചത്'' രാജസേനന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍