ചലച്ചിത്രം

രാകുല്‍ പ്രീതും പ്രിയ വാര്യരും നായികമാര്‍; തെലുങ്കിലേക്ക് ചുവടുവെച്ച് പ്രിയ

സമകാലിക മലയാളം ഡെസ്ക്

രു അഡാര്‍ ലൗവിന് ശേഷം മലയാളത്തില്‍ പ്രിയ വാര്യരെ കണ്ടിട്ടില്ല. എന്നാല്‍ രജീഷ നായികയായി എത്തുന്ന ഫൈനല്‍സിലൂടെ പിന്നണി ഗായികയായി അരങ്ങേറിയിരിക്കുകയാണ് താരം. ബോളിവുഡില്‍ രണ്ട് ചിത്രങ്ങളാണ് പ്രിയയുടേതായി ഒരുങ്ങുന്നത്. ബോളിവുഡില്‍ മാത്രമല്ല മറ്റ് അന്യഭാഷ സിനിമകളും പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോള്‍ തെലുങ്കില്‍ നായികയാവാന്‍ ഒരുങ്ങുകയാണ് പ്രിയ. 

ചന്ദ്രശേഖര്‍ യെലെറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. നിധിനാണ് ചിത്രത്തിലെ നായകന്‍. തെന്നിന്ത്യയിലെ സൂപ്പര്‍നായികയായ രാകുല്‍ പ്രീത് സിങ്ങും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പ്രിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ് ഒരു അഡാര്‍ ലൗവിന് ശേഷം പ്രിയ അഭിനയിച്ചത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയുടെ ലൗ ഹാക്കേഴ്‌സ് എന്ന ചിത്രത്തിലും താരം അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സൈബര്‍ ക്രൈമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബോളിവുഡിലെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് തെലുങ്കിലും നായികയാവുന്നു എന്ന വാര്‍ത്തകള്‍ എത്തുന്നത്. ഫൈനല്‍സിലെ പ്രിയയുടെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത