ചലച്ചിത്രം

'ഞാന്‍ രാഷ്ട്ര 'പിതാവായി' ചുമതലയേറ്റു, നല്ലാരു ഉരുക്കു വനിതയെ സമര്‍പ്പിക്കുന്നു'; മകള്‍ ജനിച്ചതിനെക്കുറിച്ച് ബിബിന്‍

സമകാലിക മലയാളം ഡെസ്ക്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് കുഞ്ഞ് ജനിച്ചു. തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം ഫേയ്‌സ്ബുക്കിലൂടെ ബിബിന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. മകളെ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. നര്‍മ്മത്തില്‍ പൊതിഞ്ഞാണ് മകളുടെ ജനനത്തെക്കുറിച്ച് ബിബിന്‍ ആരാധകരെ അറിയിച്ചത്.നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ രാജ്യത്തിനായി സമര്‍പ്പിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 

പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു...' ബിബിന്‍ കുറിച്ചു. മലപ്പുറം സ്വദേശിനിയായ ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മേയ് 20നായിരുന്നു ഇവരുടെ വിവാഹം. 

നാദൃഷ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ശ്രദ്ധിക്കപ്പെടുന്നത്. വിഷ്ണുവിനൊപ്പം ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ബിബിനായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടേയും തിരക്കഥ തയാറാക്കി. കൂടാതെ ഒരു പഴയ ബാംബുകഥയിലൂടെ നായികനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു