ചലച്ചിത്രം

അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്,സിനിമയിലല്ല ജീവിതത്തില്‍ 

സമകാലിക മലയാളം ഡെസ്ക്


മ്മൂട്ടിയുടെ നായികയായി പ്രേക്ഷകഹൃദയം കീഴടക്കിയ മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെൻഡർ നായിക അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്. കേൾക്കുമ്പോൾ അടുത്ത സിനിമയിൽ കോളെജ് വിദ്യാർത്ഥിയായി അഞ്ജലി വേഷമിടുമെന്നാ‌യിരിക്കും ആദ്യം തോന്നുക. പക്ഷെ സിനിമയിലല്ല ജീവിതത്തിലാണ് അ‍ഞ്ജലി കോളെജിലെത്തിയിരിക്കുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളെജിൽ ഈ വർഷം വിദ്യാർത്ഥിയായി അഞ്ജലിയുമുണ്ടാകും.  

കോളെജിലെത്തിയ അഞ്ജലി പ്രിന്‍സിപ്പലിനെ നേരിട്ടുകണ്ടു. താരത്തെ കോളെജ് യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കുകയും ചെയ്തു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം മുതൽ അഞ്ജലിക്ക് പഠനം ആരംഭിക്കാം. 

മലയാളം ഐഛിക വിഷമായി എടുത്ത് പഠിക്കാനാണ് താരത്തിന്റെ തീരുമാനം. ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും തുടർന്നു പഠിക്കണമെന്നാണ് ആ​ഗ്രഹമെന്നും അഞ്ജലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ