ചലച്ചിത്രം

'ഞാന്‍ ഇനി നായകവേഷം ചെയ്യില്ല': റിലീസിന് തൊട്ടുപിന്നാലെ കടുത്ത തീരുമാനമെടുത്ത് യോഗി ബാബു

സമകാലിക മലയാളം ഡെസ്ക്

യന്‍താര പ്രധാനവേഷത്തിലെത്തിയ കൊലമാവ് കോകിലയിലൂടെയാണ് യോഗി ബാബു എന്ന നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ നയന്‍താരയെ പ്രണയിച്ച് പിറകെ നടക്കുന്ന കഥാപാത്രമായാണ് യോഗി എത്തിയത്. നയന്‍സിന്റെ കൂടെ ഒരു ഗാനരംഗത്തിലും യോഗി ഉണ്ടായിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ഇറങ്ങിയതിന് പിന്നാലെ നായകവേഷം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ യോഗി ബാബു. 

ധര്‍മപ്രഭുവിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും തിയേറ്ററില്‍ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് പുറത്ത് വന്നത്. ഷോ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യോഗി ബാബു താന്‍ ഇനി നായക കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

'ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയ്യാറാണ്. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ'- യോഗി ബാബു പറഞ്ഞു.

മുത്തുകുമരന്‍ ഒരുക്കിയ ധര്‍മപ്രഭു ഒരു ഫാന്റസി ത്രില്ലറാണ്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്‍, മേഘ്‌ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള