ചലച്ചിത്രം

വധു ഐശ്വര്യ, ഇതൊരു അറേഞ്ച്ഡ് മാര്യേജ് : വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് വിജയ് 

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു എന്ന റിപ്പോർട്ടാണ് തമിഴ് സിനിമാ ലോകത്തെ പരുതിയ ചർച്ചാവിഷയം. ചെന്നൈ സ്വദേശിയായ ഡോക്ടറുമായി വിജയ് യുടെ രണ്ടാം വിവാഹം ഉറപ്പിച്ചെന്നും അടുത്ത മാസം ആദ്യം വിവാഹം നടക്കുമെന്നുമായിരുന്നു വാർത്ത. സത്യമാണോ റൂമറാണോ എന്ന സംശയം പങ്കുവച്ച് പല ആരാധകരും രം​ഗത്തെത്തിയതിന് പിന്നാലെ വിവാഹവിശേഷങ്ങൾ വിജയ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വാര്‍ത്ത സ്ഥിരീകരിച്ച് പത്രക്കുറിപ്പിറക്കിയിരിക്കുകയാണ് അദ്ദേ​ഹം. 

വി4 എന്റെര്‍ടെയ്‌നേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 

"എല്ലാവർക്കും അവരവരുടെ ജീവിതയാത്ര വളരെ പ്രത്യേകത ഉള്ളതും സമാനതകള്‍ ഇല്ലാത്തുമായിരിക്കും. എല്ലാവരെയും പോലെ തന്നെ എന്റെ ജീവിതവും പല തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സങ്കടവുമ സന്തോഷവും വിജയവും പരാജയവും എല്ലാം അതിലുണ്ട്.  ആ അവസരങ്ങളിലെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് തന്നെ അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുടക്കത്തെക്കുറിച്ച് എന്റെ എല്ലാ അഭ്യുദയകാംഷികളോടും പങ്കുവയ്ക്കണമെന്ന് ഇന്നെനിക്ക് തോന്നുന്നു. ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം അറിയിക്കാൻ എനിക്കേറെ സന്തോഷം. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്. വരുന്ന ജൂലൈയില്‍ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക. നിങ്ങളുടെ ഏവരുടെയും സ്‌നേഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. നിങ്ങളുടെ ആശംസകൾക്കും പിന്തുണയ്ക്കും നന്ദി"വിജയ് പത്രക്കുറിപ്പില്‍ പറയുന്നു. 

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017ല്‍ അമലയുമായി വിജയ് വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി