ചലച്ചിത്രം

അനശ്വര സംവിധായകന്റെ അപൂര്‍വ ചിത്രങ്ങള്‍ ഇനി എന്‍എഫ്എഐയില്‍; അരവിന്ദന്റെ ഫോട്ടോഗ്രാഫുകള്‍ കൈമാറി കുടുംബം

സമകാലിക മലയാളം ഡെസ്ക്

നാഷണല്‍ ഫിലിം ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ അരവിന്ദന്റെ ഫോട്ടോഗ്രാഫുകളുടെ ശേഖരം വരുന്നു. ഏഴ് തവണ ദേശീയ അവാര്‍ഡ് നേടിയ അരവിന്ദന്റെ ഫോട്ടോഗ്രാഫുകള്‍ ബെംഗളൂരു ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് മകന്‍ രാമു അരവിന്ദന്‍ എന്‍എഫ്എഐയ്ക്ക് കാമാറി. 

താന്‍ രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെത്തി അരവിന്ദന്റെ മകനോടും ഭാര്യയോടും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളും മറ്റും ശേഖരിച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് എന്‍എഫ്എഐ ഡയറക്ടര്‍ പ്രകാശ് മഗ്ദും പറഞ്ഞു. 

കുടുംബ വീട്ടില്‍ നിന്നും ശേഖരിച്ച പ്രൊഡക്ഷന്‍ സ്റ്റില്ലുകള്‍, ലഘുലേഖകള്‍, കയ്യെഴുത്ത് പ്രതികള്‍, സിനിമകളുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ എന്നിവയാണ് കൈമാറിയതെന്ന് രാമു അരവിന്ദന്‍ പറഞ്ഞു. 

ഉത്തരായനം, കാഞ്ചന സീത, തമ്പ്, എസ്തപാന്‍, കുമ്മാട്ടി, പോക്കുവെയില്‍, ചിദംബരം, മാറാട്ടം, വാസ്തുഹാര എന്നീ ചിത്രങ്ങളുടെ പ്രിന്റ്കള്‍ എന്‍എഫ്എഐ ശേഖരിച്ച് വച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത