ചലച്ചിത്രം

'ബോളിവുഡിലെ പ്രണയങ്ങള്‍ക്ക് ജീവിതവുമായി ബന്ധമില്ല, അതെല്ലാം കള്ളമാണ്'; തുറന്നു പറഞ്ഞ് നവാസുദ്ധീന്‍ സിദ്ധിഖി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഭൂരിഭാഗവും പ്രണയചിത്രങ്ങളാണ്. എന്നാല്‍ ബോളിവുഡിലെ പ്രണയചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നവാസുദ്ധീന്‍ സിദ്ധിഖി. ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. 

സാധാരണ ബോളിവുഡില്‍ കാണുന്ന പ്രണയകഥയല്ല ഫോട്ടോഗ്രാഫിലേതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ എപ്പോഴും സിനിമയിലെ പ്രണയം കാണാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. വളരെ ഇന്ററസ്റ്റിങ്ങായ നിരവധി പ്രണയകഥകള്‍ ഇവിടെയുണ്ട്. ശരിക്കും ക്ലീഷെ കഥകളില്‍ തടഞ്ഞു നില്‍ക്കുകയാണ് നമ്മള്‍. നവാസുദ്ധീന്‍ വ്യക്തമാക്കി. 

ഇവിടത്തെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബോളിവുഡില്‍ കാണിക്കുന്നതുപോലെ തന്നെയാണ് പ്രണയത്തിലാവുന്നത് എന്ന് നമുക്ക് തോന്നു. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ബോളിവുഡ് പ്രണയം നിലനില്‍ക്കുന്നില്ല. ഇതെല്ലാം കള്ളമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ കഥകളെല്ലാം യാദൃശ്ചികമാണ്. അതെങ്ങനെ സംഭവിച്ചു എന്നുപോലും നിങ്ങള്‍ക്ക് മനസിലാവില്ല. ഈ സിനിമയിലെ കഥയിലും പ്രണയമുണ്ട്. പക്ഷേ അതില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നില്ല.  നവാസുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു. 

റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫില്‍ സോണി  മല്‍ഹോത്രയാണ് നായികയാവുന്നത്. തെരുവ് ഫോട്ടോഗ്രാഫറിന്റെ കഷ്ടപ്പാടും ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വൈറലായിരുന്നു.മാര്‍ച്ച് 15 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ