ചലച്ചിത്രം

'എല്ലാവരും അവളുടെ അഭിനയം നന്നായെന്ന് പറഞ്ഞാല്‍ ആശാത്തി പഠിപ്പും കളഞ്ഞ്‌ ഇറങ്ങും'; മകളുടെ സിനിമ പ്രവേശത്തെക്കുറിച്ച് മനോജ് കെ ജയന്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉര്‍വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനത്തിന് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. താരപുത്രി സിനിമയിലെത്തുമെന്ന വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തില്‍ മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മനോജ് കെ. ജയന്‍. മകള്‍ സിനിമയിലേക്ക് വരുന്നത് സന്തോഷമാണെന്നും എന്നാല്‍ ഇപ്പോള്‍ അവള്‍ നന്നായി പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് താരം പറയുന്നത്. 

അഭിനയം നല്ലതെന്നുപറഞ്ഞാല്‍ ആശാത്തി പഠിപ്പു നിര്‍ത്തി പോരുമെന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്. 'എല്ലാവരും അവളുടെ അഭിനയം നന്നായെന്ന് പറഞ്ഞാല്‍ ആശാത്തി പഠിപ്പും കളഞ്ഞു അവിടുന്ന് ഇറങ്ങും. അതോണ്ട് അവള്‍ നന്നായി പഠിച്ചോട്ടെ എന്നാണ് എന്റെ ആഗ്രഹം. പിന്നെ ഞാന്‍ ഒരു നടനാണ് അവളുടെ അമ്മ ഉര്‍വശി വലിയ ഒരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍.. ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം...കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.' 

ഒരു അവാര്‍ഡ്‌നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മകളുടെ സിനിമ പ്രവേശത്തെക്കുറിച്ച് മനസുതുറന്നത്. അടുത്തിടെയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഒരു ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമ്മ ഉര്‍വശിയുടെയും അമ്മയുടെ ചേച്ചി കല്‍പനയുടെയുമെല്ലാം തകര്‍പ്പന്‍ കോമഡി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കുഞ്ഞാറ്റയുടെ ഡബ്‌സ്മാഷിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ കുഞ്ഞാറ്റ സിനിമയിലേക്ക് എത്തുമെന്ന വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ബാംഗളൂരുവില്‍ ബിരുദത്തിന് പഠിക്കുകയാണ് കുഞ്ഞാറ്റ ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി