ചലച്ചിത്രം

തമന്നയെ വെറും സൗന്ദര്യ വസ്തുവാക്കി ? ; വിവാദത്തിൽ മനസ്സുതുറന്ന് രാജമൗലി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഇന്ത്യൻ ബോക്സ്ഓഫീസിനെ ഇളക്കിമറിച്ച ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിൽ തമന്ന അഭിനയിച്ച അവന്തിക എന്ന കഥാപാത്രത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ മനസ്സ് തുറന്ന് സംവിധായകൻ രാജമൗലി. വിമർശനങ്ങൽ വേദനിപ്പിച്ചതായി രാജമൗലി പറഞ്ഞു. ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നൽകിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. 

വീരനായികയായി പ്രത്യക്ഷപ്പെടുന്ന അവന്തിക, പിന്നീട് നായകൻ പ്രഭാസിന്റെ നിഴലായി ഒതുങ്ങിപ്പോയെന്നായിരുന്നു പ്രധാന വിമർശനം. തമന്നയും പ്രഭാസും ഒരുമിച്ചെത്തിയ ഗാനവും വിമർശന വിധേയമായി. ​ഗാനരം​ഗത്ത് നടിയെ സംവിധായകൻ സൗന്ദര്യവസ്തു മാത്രമായാണ് കണ്ടതെന്നായിരുന്നു വിമർശനം. 

''വിമർശനങ്ങളിൽ ആദ്യം ദേഷ്യം തോന്നിയിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്ത് പലതരം ആളുകളുണ്ട്, അതൊന്നും കാര്യമാക്കേണ്ട എന്ന്. അവന്തിക എന്നെ സംബന്ധിച്ച് മനോഹരമായ സൃഷ്ടിയാണ്. അതിലെ ആ ഗാനരംഗവും അങ്ങനെ തന്നെയാണ്. ബാഹുബലി ഇന്നാണ് ഞാൻ സംവിധാനം ചെയ്യുന്നത് എങ്കിൽ ഒരു ഫ്രെയിമിൽ പോലും മാറ്റമുണ്ടാകില്ല. ചിത്രത്തെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും രാജമൗലി പറഞ്ഞു. രണ്ടാം ഭാഗത്തിൽ തമന്നക്ക് ക്ലൈമാക്സ് രംഗത്തിൽ മാത്രം അവസരം നൽകിയതിനെയും പരിപാടിയിൽ ചിലർ വിമർശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി