ചലച്ചിത്രം

'ഇത് എനിക്ക് ചരിത്ര മുഹൂർത്തമെന്ന് ബി​ഗ് ബി, അല്ല എനിക്കാണ് ഇത് ചരിത്രമെന്ന് കിം​ഗ് ഖാനും'; ഒന്നിച്ച് പാട്ടുപാടി ബച്ചനും ഷാറൂഖും, വിഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ബി​ഗ് ബിയും കിം​ഗ് ഖാനും ഒന്നിച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാറൂഖ് ഖാൻ നിർമ്മിച്ച് അമിതാബ് ബച്ചനും തപ്സി പന്നുവും ഒന്നിക്കുന്ന ബദ്‌ലയുടെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെ പകർത്തിയ വിഡിയോയാണ് ഇത്. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ഷാറൂഖ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

അമിതാഭ് ബച്ചനും രജനീകാന്തും ഗോവിന്ദയുമെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. തന്നെസംബന്ധിച്ച് ഇതൊരു ഹിസ്റ്റോറിക് വീഡിയോ ആണെന്ന് ബച്ചൻ പറയുമ്പോൾ അല്ല ഇത് തനിക്കാണ് ഹിസ്റ്റോറിക് എന്ന് ഷാറൂഖ് പറയുന്നതും വിഡിയോയിൽ കാണാം. 

ബദ്‌ല മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം തീയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച വിഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 31ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ വിഡിയോ ധാരാളം കമന്റുകളും നേടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''