ചലച്ചിത്രം

താരനിബിഡമായി ആര്യ-സയേഷ വിവാഹം; സഞ്ചയ് ദത്ത്, അല്ലു അര്‍ജ്ജുന്‍, സൂര്യ, ജ്യോതിക തുടങ്ങി വന്‍ താരനിര (ചിത്രങ്ങള്‍ കാണാം) 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹ ആഘോഷ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗംഭീര പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് പിന്നാലെ താരനിബിഡമായ വിവാഹാഘോഷങ്ങളാണ് ഹൈദ്രാബാദിലെ താജ് ഫലക്‌നുമ പാലസില്‍ നടക്കുന്നത്. ഫോറെവര്‍ ആര്‍ഡ് എവര്‍ എന്ന അടിക്കുറിപ്പോടെ ആഘോഷവേളയില്‍ സയേഷയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ആര്യ തന്നെയാണ് പങ്കുവച്ചത്. 

മുസ്ലീം മതാചാര പ്രകരാമാണ് വിവാഹചടങ്ങുകള്‍. സിനിമ രംഗത്തുനിന്നുള്ള പല പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു. അല്ലു അര്‍ജുന്‍, സഞ്ജയ് ദത്ത്, സെറീന വഹാബ്, സൂര്യ, ജ്യോതിക തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു. ഇന്നും നാളെയുമായാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. വിവാഹശേഷം ഹൈദ്രാബാദില്‍ ഗംഭീര റിസപ്ഷനും നടക്കും. 

ഫെബ്രുവരി 14 പ്രണയ ദിനത്തിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു.

പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 'ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. 2017ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സയേഷ അരങ്ങേറ്റം കുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി