ചലച്ചിത്രം

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍വതി തിരിച്ചെത്തി; ഒരുപാട് മിസ് ചെയ്തിരുന്നെന്ന് ആരാധകര്‍, ആവേശത്തോടെ സ്വീകരിച്ച് സുഹൃത്തുക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

യാതൊരു മുന്നറിയിപ്പുമില്ലാതെ സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷയാകുകയായിരുന്നു നടി പാർവതി. ഇപ്പോഴിതാ നാല് മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പാർവതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പ്രിയതാരം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സുഹൃത്തുക്കളും. 

പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൽക്കുള്ളിൽ നിരവധി ആളുകളാണ് പാർവതി തിരിച്ചെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളുമായെത്തിയത്. പാർവതിയെ ഒരുപാട്  മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. സിനിമാരം​ഗത്ത് പ്രവർത്തിക്കുന്ന നിരവധിപ്പേരും താരത്തിന്റെ തിരുച്ചുവരവിൽ സന്തോഷമറിയിച്ചുകഴിഞ്ഞു.

തന്റെ സിനിമകളെക്കുറിച്ചും സാമൂഹിക കാഴ്ചപാടുകളെക്കുറിച്ചും യാത്രകളെക്കുറിച്ചു സൗഹൃദത്തെക്കുറിച്ചുമൊക്കെ നിരന്തരം പങ്കുവച്ചിരുന്ന നടി പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ വലിയ നിരാശയാണ് ആരാധകർ പങ്കുവച്ചത്. കഴിഞ്ഞ നവംബർ മുതലാണ് പാർവതിയുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം ഇന്‍ആക്ടീവ്‌ ആയത്. 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാര്‍വതിയുടെ പുതിയ സിനിമ. ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് തിരകഥയൊരുക്കിയത് ബോബി-സഞ്ജയ് ആണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷണ്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു