ചലച്ചിത്രം

മാസ് കാ ബാപ്പും മാസ് കാ മാമനും; മധുരരാജയുടെ പുതിയ പോസ്റ്ററുകള്‍  

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായ സിനിമ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ രണ്ട് ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

നെടുമുടി വേണുവിന്റെയും വിജയരാ​ഘവന്റെയും പോസ്റ്ററുകളാണ് അണിയറപ്രവർ‌ത്തകർ പുറത്തുവിട്ടത്. ''പോക്കിരിരാജ''യിൽ മമ്മൂട്ടിയുടെ അച്ഛനായിരുന്ന നെടുമുടി വേണുവും മാമനായിരുന്ന വിജയരാഘവനും അതേ വേഷങ്ങൾ തന്നെയാണ് മധുരരാജയിലും കൈകാര്യം ചെയ്യുന്നതെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. മാസ്സ് കാ ബാപ്പ്, മാസ്സ് കാ മാമൻ എന്ന ടാഗ്‍ലൈനുമായാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.‌  

മോഹന്‍ലാല്‍ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്,  അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ