ചലച്ചിത്രം

അപഹസിക്കുന്ന തലപ്പാവും മുദ്രയും: മോഹന്‍ലാല്‍ ചിത്രത്തിനെതിരെ മരയ്ക്കാര്‍ സ്മാരകവേദി; വിവാദം

സമകാലിക മലയാളം ഡെസ്ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതലേ വിവാദങ്ങളാണ്. സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന രീതിയിലാണെന്ന് കാണിച്ച് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദിയാണ് രംഗത്തെത്തിയിരിക്കുന്നത്. 

ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറായെത്തുന്ന മോഹന്‍ലാല്‍ അണിയുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല എന്നാണ് സമിതിയുടെ ആരോപണം. ധീര രക്തസാക്ഷിയായ മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമാണെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. 

നൂറു കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രീകരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മുകേഷ്, പ്രഭു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കെല്ലാം പുറമെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്