ചലച്ചിത്രം

ആ സെല്‍ഫി സംഭവം നവാസുദ്ധീന്‍ സിദ്ദിഖിയെ പഠിപ്പിച്ചത്..!!!

സമകാലിക മലയാളം ഡെസ്ക്

രാധകരോട് എക്കാലത്തും ഏറെ അടുത്തിടപെഴകുന്ന താരമായിരുന്നു നവാസുദ്ധീന്‍ സിദ്ദിഖി. ആരാധകരോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ ഒരു സംഭവത്തിന് ശേഷം താരം ആ സ്വഭാവത്തില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. 

സിദ്ധിഖി മാറി ചിന്തിക്കാനിടയായ സംഭവമുണ്ടാകുന്നത് കഴിഞ്ഞമാസമാണ്. രാത് അകലേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാണ്‍പൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ദിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇവര്‍ ഇടപെട്ട് ആരാധകരില്‍ നിന്നും സിദ്ദിഖിയെ മോചിപ്പിച്ച് കാറില്‍ കയറ്റി വിട്ടു. 

താന്‍ ആരാധകരോട് വളരെയധികം അടുത്ത് ഇടപെഴകിയുന്ന് എന്ന് നവാസുദ്ധീന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ സംഭവത്തോടെ കുറച്ചധികം ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് മനസിലായി. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇക്കാരണത്താല്‍ താന്‍ ആരാധകരുമായുള്ള അടുപ്പം ഒഴിവാക്കും എന്നല്ല ഉദ്ദേശിച്ചത് എന്നും താരം വ്യക്തമാക്കി. 'എന്നുവെച്ച് ഞാന്‍ ആരാധകരുമായുള്ള സമ്പര്‍ക്കം പാടെ കുറയ്ക്കുകയൊന്നുമില്ല. അവരെനിക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്'- അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററില്‍ 2.59 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് നടനാണ് നവാസുദ്ധീന്‍ സിദ്ദിഖി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി