ചലച്ചിത്രം

മോദി സഹായമഭ്യര്‍ത്ഥിച്ചു: സഹായിക്കാമെന്നേറ്റ് എആര്‍ റഹ്മാന്റെ ട്വീറ്റ് 

സമകാലിക മലയാളം ഡെസ്ക്

നങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചലച്ചിത്ര- രാഷ്ട്രീയ രംഗത്തെ പ്രമുഖരോട് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറില്‍ 29 ട്വീറ്റുമായാണ് പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

രാഷ്ട്രീയക്കാര്‍, സിനിമതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. സംഗീത ലോകത്ത് നിന്ന് ലതാമങ്കേഷ്‌കര്‍, എആര്‍ റഹ്മാന്‍ എന്നിവരോട് മോദി അഭ്യര്‍ഥന നടത്തിയിരുന്നു. ഇതിന് മറുപടിയുമായി എആര്‍ റഹ്മാന്‍ രംഗത്തെത്തി. 'തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും, നന്ദി'- എആര്‍ റഹ്മാന്‍ മോദിക്ക് റീട്വീറ്റ് ചെയ്തു.  

സച്ചിന്‍ ടെണ്ടൂല്‍ക്കര്‍, വിരാട് കോലി, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, വിദ്യാ ബാലന്‍, ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട്, രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി തുടങ്ങിയവരോടും മോദി പങ്കാളികളാകാന്‍ അഭ്യര്‍ഥിച്ചിരുന്നു. വിദ്യാ ബാലനും മോഹന്‍ലാലും ഇതിന് മറുപടി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍