ചലച്ചിത്രം

ഞാന്‍ ആദ്യം വനജേന്ന് വിളിച്ചപ്പൊ നീയാരാന്നാ വിചാരിച്ച്: സായികുമാറിനും ബിന്ദുപണിക്കര്‍ക്കുമൊപ്പം മകള്‍

സമകാലിക മലയാളം ഡെസ്ക്

നേരംപോക്കിനും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്ലാറ്റ്‌ഫോം ആയിട്ടുമൊക്കെ ആളുകള്‍ ടിക്ടോക്കില്‍ വീഡിയോ ചെയ്യാറുണ്ട്. താരപുത്രിമാരുടെയും പുത്രന്മാരുടെയും ടിക്ടോക് വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സായികുമാറും ബിന്ദുപണിക്കരുമാണ് ഇപ്പോള്‍ ഒരു ടിക്ടോക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. 

മകള്‍ അരുന്ധതിക്കൊപ്പമാണ് ഇവരുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. ബിന്ദുപണിക്കരുടെ മകള്‍ അരുന്ധതിയുടെ ടിക്ടോക് വീഡിയോകള്‍ നേരത്തെയും വൈറലായിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗിലെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് സായ്കുമാര്‍ ടിക് ടോക്ലെത്തിയത്. മാന്നാര്‍ മത്തായിയായി മകള്‍ അരുന്ധതിയും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്.

തിളക്കത്തിലെ ഏറെ പ്രസിദ്ധമായ സലിംകുമാറിന്റെ കഥാപാത്രവും ബിന്ദു പണിക്കരുടെ വനജ എന്ന കഥാപാത്രവും തമ്മിലെ സംഭാഷണത്തിലൂടെ ബിന്ദുവും മകളോടൊപ്പം ടിക് ടോകില്‍ തിളങ്ങുകയാണ്. സലിംകുമാറായാണ് അമ്മക്കൊപ്പം മകള്‍ അരുന്ധതി ചേരുന്നത്. ഇരുവരും സിനിമയില്‍ പറഞ്ഞ അതേ ഡയലോഗുകളുമായി അവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ കൗതുകത്തോടെയും അമ്പരപ്പോടെയും ആരാധകര്‍ വീഡിയോയെ ഏറ്റെടുത്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു