ചലച്ചിത്രം

വിശാലിന്റെ വിവാഹനിശ്ചയം: ആശിര്‍വദിച്ച് മോഹന്‍ലാലും സുചിത്രയും

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ വിശാലിന്റെയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. 

ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ. വിജയ് ദേവരക്കൊണ്ട നായകനായ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. വിവാഹം അടുത്ത വര്‍ഷം ജനുവരിയിലായിരിക്കുമെന്ന് ഇരുവരും അറിയിച്ചു.

തമിഴ് സിനിമയില്‍ നിന്നും സുന്ദര്‍ സി, കുശ്ബു, രമണ, നന്ദ, ശ്രീമാന്‍, പശുപതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹതിയ്യതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് വിശാലും അനിഷയും അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി