ചലച്ചിത്രം

അവസാനം സ്റ്റീഫന്‍ നെടുമ്പള്ളിയും എത്തി; തീപാറുന്ന നോട്ടവുമായി മോഹന്‍ലാലിന്റെ ലൂസിഫര്‍ പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ഇതാ, കാത്തിരുന്ന നിമിഷം എത്തി. ലൂസിഫറിലെ മോഹന്‍ലാലിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 26 ാം പോസ്റ്ററായാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പോസ്റ്റര്‍ വരുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നില്‍ തീപാറുന്ന നോട്ടവുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ആരാധകര്‍ ആവേശത്തോടെയാണ് മോഹന്‍ലാലിന്റെ പോസ്റ്ററിനെ വരവേല്‍ക്കുന്നത്. ലൂസിഫറിനെ അവസാനത്തെ കാരക്റ്റര്‍ പോസ്റ്ററാണ് ഇത്. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ കാരക്റ്റര്‍ പോസ്റ്ററുകള്‍ എത്തുന്നത്. മഞ്ജു വാര്യരാണ് മാഹന്‍ലാലിന്റെ നായിക. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് പ്രതിനായക കഥാപാത്രമായ ബോബിയെ അവതരിപ്പിക്കുന്നത്. ഇന്നലെയാണ് വിവേകിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. 

വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നൈല ഉഷ, സാനിയ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ വലിയ നിരയാണ് ചിത്രത്തിലുള്ളത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍