ചലച്ചിത്രം

മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുടുക്കി ഡമ്മി ഉണ്ട; നമ്മളുപോലും അറിയാതെ നമ്മള്‍ അധോലോകമായെന്ന് സെല്‍ഫ് ട്രോള്‍

സമകാലിക മലയാളം ഡെസ്ക്

ചിലസമയത്ത് ഇങ്ങനെയാണ് നമ്മള്‍ പോലുമറിയാതെ നമ്മളൊരു അധോലോകമായി മാറും. ചെറിയ ശ്രദ്ധക്കുറവിന്റെ പേരില്‍ ഇത്തരത്തില്‍ അബന്ധത്തില്‍ ചെന്നു ചാടുന്നവര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂട്ടി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ചെന്ന് ചാടിയ അബന്ധത്തിന്റെ കഥയാണ്. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ഉണ്ടയിലെ പ്രവര്‍ത്തകരാണ് ഡമ്മി വെടിയുണ്ടയുടെ പേരില്‍ പണിവാങ്ങിയത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അബന്ധം ആരാധകര്‍ക്കായി പങ്കുവെച്ചത്. 

ഡമ്മി വെടിയുണ്ടയുമായി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബദ് വഴി ഛത്തീസ്ഗഢിലേക്ക് പോവുകയായിരുന്നു സിനിമ സംഘം. കൊച്ചിയില്‍ പരിശോധനയ്ക്കിടെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തു. തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പൊലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തിന് പോകാനായത്.

തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്നു ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍. സംഭവം അടുത്ത ദിവസത്തെ പേപ്പറില്‍ വാര്‍ത്തയായി വന്നതോടെയാണ് സെല്‍ഫ് ട്രോളുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത്. ജയസൂര്യ ചിത്രം ആടിലെ ഹിറ്റ് ഡയലോഗ് നമ്മള്‍, നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറി കഴിഞ്ഞിരിക്കുന്നു എന്ന ട്രോളിനൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ