ചലച്ചിത്രം

എന്നെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുചാടിച്ചത് അനൂപേട്ടന്‍; കൈനിറയേ ചിത്രങ്ങളുമായി ദുര്‍ഗ്ഗ 

സമകാലിക മലയാളം ഡെസ്ക്

വിമാനത്തിലെ ജാനകി എന്ന നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ചാണ് ദുര്‍ഗ്ഗ കൃഷ്ണ പ്രേക്ഷകമനസ്സുകളില്‍ ചേക്കേറിയത്. ഇപ്പോഴിതാ കൈനിറയേ ചിത്രങ്ങളാണ് ദുര്‍ഗ്ഗയെ തേടിയെത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന മൂന്ന് സിനിമകളിലാണ് നടി വേഷമിടുന്നത്. ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്, നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന  വൃത്തം, അനൂപ് മേനോന്റെ കിങ് ഫിഷ് എന്നിവയാണ് ദുര്‍ഗ്ഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

തന്നിലെ അഭിനേത്രിയെ കൂടുതന്‍ നന്നായി മനസിലാക്കാന്‍ സഹായിച്ചത് അനൂപ് മേനോനാണെന്നാണ് ദുര്‍ഗ്ഗയുടെ വാക്കുകള്‍. 'കിങ് ഫിഷിലെ കാളിന്ദി എന്ന കഥാപാത്രം മലയാളത്തില്‍ സ്ഥിരമായി കണ്ടുവരുന്ന രീതിയിലുള്ള ഒന്നല്ല. കാളിന്ദിയാകാന്‍ അനൂപേട്ടന്‍ എന്നെ ഒരു പാട് സഹായിച്ചു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് എന്നെ പുറത്തുചാടിച്ചത് അനുപേട്ടനാണ്. കാളിന്ദിയെ വിശ്വാസ്യമായ രീതിയില്‍ അവതരിപ്പിക്കാനായത് അതുകൊണ്ടാണ്'  ദുര്‍ഗ്ഗ പറഞ്ഞു.

വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയാണ് ദുര്‍ഗ്ഗയുടെ മറ്റൊരു പ്രൊജക്ട്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയില്‍ അതിഥി വേഷത്തിലും ദുര്‍ഗ്ഗ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ