ചലച്ചിത്രം

രണ്ടുവരി പാടണമെന്ന് ചാക്കോച്ചന്‍; പാട്ട് പഠിച്ചിട്ടില്ലെന്ന് ഫഹദ്, വേദിയില്‍ നിറഞ്ഞ് നസ്രിയ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടല്‍ ഉദ്ഘാടനച്ചടങ്ങില്‍ താരത്തിളക്കം.ഫഹദ് ഫാസില്‍, നസ്രിയ, കുഞ്ചാക്കോ ബോബോന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. 

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ കുഞ്ചാക്കോ ബോബന്‍ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചന്‍ ആവശ്യപ്പെട്ടു. ഞാന്‍ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നല്‍കി. 

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേര്‍ന്നെടുത്ത സെല്‍ഫി നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടനച്ചടങ്ങുകളുടെ വിഡിയോക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 1947 ഇന്ത്യന്‍ റെസ്റ്ററന്റ് എന്നാണ് ഹോട്ടലിന്റെ പേര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി