ചലച്ചിത്രം

''ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു'': ഉദയ്‌ചോപ്രയുടെ ട്വീറ്റ്, ഞെട്ടിത്തരിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ധൂം എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രത്തിലൂടെയാണ് ഉദയ് ചോപ്ര എന്ന നടനെ ആളുകള്‍ തിരിച്ചറിയുന്നത്. ചിത്രത്തില്‍ ഏറെ രസകരമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നു. പിന്നീട് തന്റെ സിനിമകളില്‍ ചിലത് പരാജയപ്പെട്ടപ്പോള്‍ ഉദയ് സിനിമാലോകത്ത് നിന്ന് സ്വയം മാറിനില്‍ക്കുകയായിരുന്നു.  

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് അദ്ദേഹം. തന്റെ നിലപാടുകളും താല്‍പര്യങ്ങളുമെല്ലാം ട്വീറ്റുകളായും പോസ്റ്റുകളായും ആളുകളിലേക്കെത്തിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. താന്‍ വിഷാദരോഗത്തിന്റെ പിടിയിലാണെന്നും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും തുറന്ന് എഴുതിയിരിക്കുകയാണ് ഉദയ് ചോപ്ര. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. 

'എന്റെ അവസ്ഥ മോശമാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പരാജയപ്പെടുന്നു' ഇതായിരുന്നു ഉദയ് ചോപ്രയുടെ ആദ്യത്തെ ട്വീറ്റ്. തുടര്‍ന്ന് 'കുറച്ച് നേരത്തേക്ക് ഞാന്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. അപ്പോള്‍ മരണത്തിന് കൂടുതല്‍ അടുത്താണെന്ന് തോന്നിപ്പോയി. ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു' എന്നും അദ്ദേഹം കുറിച്ചു. 

ഈ രണ്ട് ട്വീറ്റുകളും അധികം വൈകാതെ അദ്ദേഹം നീക്കം ചെയ്തു. പിന്നീട് നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ട്വീറ്റ് ആണ് പ്രത്യക്ഷപ്പെട്ടത്. താരത്തിന് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി