ചലച്ചിത്രം

ഞാന്‍ നിങ്ങളുടെ മകളാണെന്ന കാര്യം നിങ്ങള്‍ മറന്നുവോ?: കരണിനോട് ആലിയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ആലിയ ബട്ടിന് സംവിധായകന്‍ കരണ്‍ ജോഹറിനോടുള്ളത് പിതൃതുല്യമായ ബന്ധമാണ്. പല സന്ദര്‍ഭങ്ങളിലും താരം അത് വ്യക്തമാക്കിയിട്ടുമുണ്ട്. ആലിയയെ ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത് കരണ്‍ ആയത് കൊണ്ടും കൂടി രൂപപ്പെട്ടതാണ് ആ ബന്ധം. 

ഇപ്പോള്‍ മറ്റൊരു അവസരത്തില്‍ അതേപ്പറ്റി കരണിനെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ആലിയ. ഫിലിം ഫെയര്‍ പുരസ്‌കാരവേദിയില്‍ മികച്ച നടിയായി താന്‍ തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ് ആലിയ കണിനെ വീണ്ടും സ്മരിച്ചത്. പുരസ്‌കാരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കരണിന് ആണെന്നാണ് ആലിയ പറയുന്നത്. ഇതിനൊപ്പം തന്നെ വേറൊരു വീഡിയോ കൂടി വൈറലാകുന്നുണ്ട്. 

കരണ്‍ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വീഡിയോ കോളിലൂടെ ആലിയ നല്‍കിയ ഒരു സന്ദേശമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടയ്ക്ക് കരണിന് വന്ന ആലിയയുടെ വീഡിയോ സന്ദേശത്തില്‍ കരണിന്റെ കളങ്കമില്ലാത്ത സ്വഭാവത്തെക്കുറിച്ചും സ്‌നേഹത്തെകുറിച്ചുമെല്ലാം വാചാലയായി. 'ജോഹര്‍ കുടുംബത്തില്‍ കരണിന് ഇപ്പോള്‍ യാഷും റൂഹിയും ഉള്ളത് കൊണ്ട് എനിക്കൊരു കാര്യമേ ചോദിക്കാനുള്ളൂ.. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം നിങ്ങള്‍ മറന്നോ?' 

'തീര്‍ച്ചയായും അവള്‍ എന്റെ മകളാണ് എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും'. ഇങ്ങനെയായിരുന്നു കരണ്‍ ജോഹറിന്‍രെ മറുപടി. 2012ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് ആലിയ ചലച്ചിത്രലോകത്തിലേക്ക് കടന്നുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി