ചലച്ചിത്രം

ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും മികച്ച മാസ് മൂവിയെന്ന് പ്രിയദര്‍ശന്‍; സംവിധായകനായത് താങ്കള്‍ കാരണമെന്ന് പൃഥ്വിരാജിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമായ ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിലെ ഏറ്റവും മികച്ച് മൂവികളില്‍ ഒന്നാണ് ലൂസിഫര്‍ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിനും, പൃഥ്വിരാജിനും തിരക്കഥ ഒരുക്കിയ മുരളി ഗോപിക്കും ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. ട്വീറ്റിലൂടെയാണ് പ്രിയദര്‍ശന്‍ ലൂസിഫര്‍ ടീമിന് ആശംസ അറിയിച്ചത്. 

അതിന് പിന്നാലെ പ്രിയദര്‍ശന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജും രംഗത്തെത്തി. പ്രിയദര്‍ശന്റെ പ്രശംസ അവാര്‍ഡ് ലഭിച്ചതുപോലെയാണ് എന്നാണ് താരം കുറിച്ചത്. താന്‍ സംവിധായകന്‍ ആവാനുള്ള കാരണങ്ങളില്‍ ഒന്ന് താങ്കളാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

28 ന് തീയെറ്ററില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. പ്രിയതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. മഞ്ജു വാര്യറാണ് ചിത്ത്രതില്‍ നായികയായി എത്തുന്നത്. കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടേയും പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ