ചലച്ചിത്രം

പ്രിയങ്കയും നിക്കും വേർപിരിയുന്നു? മുൻകോപക്കാരി, പാർട്ടി ​ഗേൾ എന്നിങ്ങനെ താരത്തിന് വിശേഷണം, റിപ്പോർട്ടിനെതിരെ ആരാധകർ 

സമകാലിക മലയാളം ഡെസ്ക്


ടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും വിവാഹമോചിതരാകുന്നു എന്ന് ഒരു ബ്രിട്ടീഷ് മാസികയിൽ വന്ന റിപ്പോർട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ജൊനാ‌സ് കുടുംബം വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിക്കിനോട് അഭ്യര്‍ഥിക്കുകയാണെന്നു‌മാണ് റിപ്പോർട്ടിലെ ഉള്ളടക്കം. 

തിടുക്കപ്പെട്ടുള്ള വിവാഹമായതിനാല്‍ പരസ്പരം പൊരുത്തപെടാനാകാതെ ഇരുവരും വിഷമിക്കുകയാണെന്നും നിസാര കാര്യങ്ങൾക്ക് പോലും വഴക്കിടുകയാണെന്നും റിപ്പോർട്ട് പറയുന്നു. 'ജോലി സംബന്ധിച്ചും ഒന്നിച്ച് സമയം ചിലവിടുന്നത് സംബന്ധിച്ചും ഇരുവർക്കുമിടയിൽ തർക്കമാണ്. തിടുക്കപ്പെട്ടാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. അതിനിപ്പോൾ അവർ വില നൽകികൊണ്ടിരിക്കുകയാണ്. അവരുടെ വിവാഹം ഇപ്പോള്‍ ഒരു നൂല്‍പ്പാലത്തിലാണ്' , റിപ്പോർട്ടിൽ പറയുന്നു. 

പ്രിയങ്ക വളരെ പക്വതയുള്ള സ്ത്രീയാണെന്നാണ് വിവാഹത്തിന് മുൻപ് നിക്ക് കരുതിയിരുന്നത് എന്നാലിപ്പോൾ അധികാര മനോഭാവം പ്രകടിപ്പിക്കുന്ന പ്രിയങ്കയെയാണ് നിക്ക് കാണുന്നത്. വിവാഹാഘോഷങ്ങൾ കഴിയുന്നതുവരെ ഇതേക്കുറിച്ചൊന്നും നിക്കിന് അറിയില്ലായിരുന്നു എന്നെല്ലാമാണ് മാസികയിൽ വിശദീകരിച്ചിരിക്കുന്നത്. 

'കുടുംബവും കുട്ടികളുമൊക്കെയായി സെറ്റില്‍ ആകാന്‍ താല്പര്യമുള്ള പക്വതയുള്ള യുവതിയാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷെ പ്രിയങ്ക ഒരു പാർട്ടി ​ഗേൾ മാത്രമാണെന്ന് അവർക്ക് മനസ്സിലായി. ഒരു 21കാരിയെ പോലെയാണ് പ്രിയങ്കയുടെ പെരുമാറ്റം.'

‍താരദമ്പതികൾ ഒന്നിച്ച് മിയാമിയിൽ അവധി ആഘോഷിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നിക്കിന്റെ സഹോദരൻ ജോയും കാമുകി സോഫിയും ഇവർക്കൊപ്പമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം മിയാമിയിൽ തകർക്കുന്ന നിക്കിന്റെയും പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ കാണുന്നത്. അതുകൊണ്ടുതന്നെ തെറ്റായ റിപ്പോർട്ടുകൾ മെനഞ്ഞുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി മാസികയ്ക്കെതിരെ ആരാധകർ രം​ഗത്തെത്തി. എന്നാൽ ഇതിനോടൊന്നനും പ്രതികരിക്കാതെ പ്രണയവും ജീവിതവും ആഘോഷമാക്കികയാണ് പ്രിയങ്കയും നിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി