ചലച്ചിത്രം

'ഈ കുപ്രചരണം ഒന്നു അവസാനിപ്പിക്കൂ'; മുംതാസിനെ സോഷ്യല്‍ മീഡിയ കൊന്നു; മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം

സമകാലിക മലയാളം ഡെസ്ക്

സെലിബ്രിറ്റികളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. അവസാനം തങ്ങള്‍ മരിച്ചിട്ടില്ലെന്ന് അവര്‍ക്ക് നേരിട്ടെത്തി പറയേണ്ടതായി വരും. എത്ര അബദ്ധം സംഭവിച്ചാലും വ്യാജ വാര്‍ത്തകളുടെ പ്രവാഹത്തിന് ഒരു കുറവുമില്ല. മുന്‍കാല ബോളിവുഡ് നടി മുംതാസിനെയാണ് അവസാനമായി സോഷ്യല്‍ മീഡിയ കൊന്നത്. താരത്തിന് ആദരാജ്ഞലികളും പഴയ ഓര്‍മകളും നിറഞ്ഞതോടെ വാര്‍ത്ത തെറ്റാണെന്ന് മുംതാസിന് തന്നെ പറയേണ്ടിവന്നു. 

സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കോമല്‍ നാഹ്ത സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരുന്ന വാര്‍ത്ത പങ്കുവെച്ചതോടെയാണ് ബോളിവുഡില്‍ ചര്‍ച്ചയായത്. ഇതോടെ മുംതാസിന് ആദരാജ്ഞലി നിറയുകയായിരുന്നു. എന്നാല്‍ സംഭവം സത്യമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ മിലാപ് സാവേരി വിശദീകരണവുമായി വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കണ്ണീര്‍ കുറിപ്പുകള്‍ക്ക് അവസാനമായത്. 

'കേട്ട വാര്‍ത്തകള്‍ ശരിയല്ല. മുംതാസ് ആന്റി ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യവതിയായി തന്നെ. ഇപ്പോള്‍ അവരുമായും അവരുടെ ബന്ധവുമായും സംസാരിച്ചതേ ഉള്ളൂ. ഇപ്പോഴത്തെ ഈ കുപ്രചരണങ്ങള്‍ ഒന്ന് അവസാനിച്ചാല്‍ മതി എന്ന ആഗ്രഹമേ അവര്‍ക്കുള്ളൂ'മിലാപ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് കോമല്‍ നാഹ്ത ട്വീറ്റ് പിന്‍വലിക്കുകയും ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. 

അറുപതുകളിലും എഴുപതുകളിലും ബോളിവുഡില്‍ കത്തിനിന്ന താരമാണ് മുംതാസ്. ഖിലോന, ദോ രാസ്‌തെ തുടങ്ങിയവായിരുന്നു അക്കാലത്തെ ശ്രദ്ധേയമായ ചില ചിത്രങ്ങള്‍. മയൂര്‍ മാധ്‌വാനിയെ വിവാഹം കഴിച്ചശേഷം 1977 ഓടെ സിനിമയില്‍ നിന്ന് വിടപറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1990ലാണ് ഒരു സിനിമയില്‍ മുഖം കാണിച്ചത്. ഡേവിഡ് ധവാന്റെ ആന്ദിയാന്‍. അതായിരുന്നു അവസാനം അഭിനയിച്ച ചിത്രം. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ വണ്‍ എ മിനിറ്റ് എന്ന ഡോക്യുഡ്രാമയില്‍ സ്വന്തം ജീവിതം അവതരിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത