ചലച്ചിത്രം

'ഒരുപാട് തവണ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലരും ദുരദ്ദേശത്തോടെ സമീപിച്ചിട്ടുമുണ്ട്'; തുറന്നുപറഞ്ഞ് നടി സമീറ  

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ യാഥാര്‍ഥ്യമാണെന്നും വനിതാ സിനിമാ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമാ മേഖലയിൽ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതെന്നും താരം പറഞ്ഞു. 

"സ്ത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം. ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും ദുരദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുമുണ്ട്", സമീറ പറഞ്ഞു. സമൂഹം സ്ത്രീകളെയും പുരുഷന്‍മാരെയും രണ്ടു തട്ടിലാണ് കാണുന്നതെന്നും അത് മാറുമെന്നും തുല്യമായി പരിഗണിക്കപ്പെടുമെന്നും താന്‍ പ്രത്യാശിക്കുന്നതായും നടി പറഞ്ഞു. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് സമീറയുടെ തുറന്നുപറച്ചിൽ. 

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് സമീറ എത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന സിനിമയിൽ സൂര്യയുടെ നായികയായാണ് സമീറ പ്രേക്ഷകരുടെ പ്രീതി നേടിയത്. പിന്നീട് മലയാളത്തിലടക്കം നിരവധി സിനിമകളിൽ നായികയായി. 2014ൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി