ചലച്ചിത്രം

സംഗീതോപകരണം വിമാനത്തില്‍ കയറ്റിയില്ല: വിമാനക്കമ്പനിക്കെതിരെ ശ്രേയാ ഘോഷാല്‍

സമകാലിക മലയാളം ഡെസ്ക്

സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ട ഗായകയാണ് ശ്രേയാ ഘോഷാല്‍. ലോകം മുഴുവന്‍ ആരാധകരുള്ള ഇ ൈഗായികയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തന്റെ യാത്രകളുടെ വിവരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന ശ്രേയ ഇത്തവണ ട്വീറ്റ് ചെയ്തത് അത്ര സന്തോഷത്തോടെയല്ല.

കാരണം, താരത്തിന് ദുഖകരമായ ഒരു കാര്യമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ശ്രേയയുടെ ഒരു സംഗീത ഉപകരണം അധികൃതര്‍ വിമാനത്തില്‍ കയറ്റാന്‍ സമ്മതിച്ചില്ല. ട്വിറ്ററില്‍ ശ്രേയാ ഘോഷാല്‍ ഇത് പറഞ്ഞതിന് പിന്നാലെ തന്നെ ട്വിറ്റര്‍ ലോകം പ്രിയ ഗായികയുടെ പരാതി ഏറ്റെടുത്തിരിക്കുകയാണ്.
 

'സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു,'- ശ്രേയ ട്വീറ്റ് ചെയ്തു. 

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈനും മുന്നോട്ട് വന്നിരുന്നു. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും, ശ്രേയയില്‍ നിന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത