ചലച്ചിത്രം

17 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക്: പൂര്‍ണ്ണിമയ്ക്ക് ആശംസകളുമായി ഇന്ദ്രജിത്ത്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരുപാട് വേഷങ്ങള്‍ ചെയ്ത നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. കുറെ വര്‍ഷങ്ങളായി പൂര്‍ണ്ണിമ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 

ആഷിഖ് അബു ചിത്രം വൈറസിലൂടെയാണ് പൂര്‍ണ്ണിമ തിരിച്ചെത്തുന്നത്. ഇതില്‍ താരത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ആണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ഇന്ദ്രജിത്ത് കുറിച്ചു.

കേരളത്തില്‍ നിപ്പ വൈറസ് പടര്‍ന്ന് പിടിച്ചതിനെ ആസ്പദമാക്കിയെടുത്ത് ഈ ചിത്രത്തിന് വേണ്ടി മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന്റെ ട്രെയിലറും കാരക്ടര്‍ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രി കെകെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും നഴ്‌സ് ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് ഇതിന് മുമ്പ് റിലീസ് ചെയ്തത്. 

ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കെഎല്‍. സരിത, കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം