ചലച്ചിത്രം

'എന്റെ പ്രായത്തിലുള്ളവര്‍ ഇപ്പോള്‍ കോളേജിലോ, കല്ല്യാണ പന്തലിലോ, ലേബര്‍ റൂമിലോ ആയിരിക്കും' 

സമകാലിക മലയാളം ഡെസ്ക്

ടൊവിനോയും അഹാന കൃഷ്ണയും ഒന്നിക്കുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇതിനോടൊപ്പം നടി അഹാനയുടെ മറ്റൊരു കുറിപ്പും ഇപ്പോള്‍ ശ്രദ്ധേയമാകുന്നുണ്ട്. അമ്പരന്ന് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് നടിയുടെ കുറിപ്പ്. 

മുപ്പത് വയസ്സ് പ്രായമുള്ളവര്‍ അവരുടെ 3,4,5 വയസ്സ് പ്രായമുള്ള മക്കള്‍ക്ക് തന്നെ ആന്റീ എന്ന് പരിചയപ്പെടുത്തുന്ന സംഭവമാണ് അഹാന കുറിച്ചിരിക്കുന്നത്. 'ആന്റിക്ക് ഹായ് പറയൂ, ആന്റീനെ നോക്കൂ... ചിരിക്കു',ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്റെ മുഖം ചിത്രത്തില്‍ കാണുന്നത് പോലെയായിരിക്കുമെന്ന് അഹാന കുറിക്കുന്നു. 

'ടെക്‌നിക്കലി അത് ശരിയാണെങ്കിലും എന്റെ മുഖം ഏറെക്കുറെ ഈ ഫോട്ടോയില്‍ കാണുന്നതുപോലെയായിരിക്കും. കാരണം ഇതൊക്കെ എനിക്ക് പുതിയ കാര്യങ്ങളാണ്'. ഈ പ്രായത്തിലായിരിക്കുക ഭയങ്കര രസകരമാണെന്നും താരം കുറിച്ചു. തന്റെ പ്രായത്തിലുള്ളവര്‍ ഇപ്പോള്‍ കോളെജിലോ കല്ല്യാണപന്തലിലോ ലേബര്‍ റൂമിലോ ഒക്കെയായിരിക്കും എന്ന് കുറിച്ചുകൊണ് ഹാഫ് ആന്റി എന്ന് ഹാഷ്ടാഗോടെയാണ് അഹാന കുറിപ്പ് അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി