ചലച്ചിത്രം

നാല് വര്‍ഷത്തിന് ശേഷം രമ്യാ നമ്പീശന്‍ മലയാളത്തില്‍: തിരിച്ചുവരവില്‍ജോജുവിന്റെ ഭാര്യ?

സമകാലിക മലയാളം ഡെസ്ക്

നാല് വര്‍ഷത്തോളമായി നടി രമ്യാ നമ്പീശന്‍ മലയാള സിനിമാലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്. തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ടെങ്കിലും സൈഗാള്‍ പാടുന്നു എന്ന ചിത്രത്തിന് ശേഷം രമ്യ ഒരു മലയാള ചിത്രം ചെയ്തില്ല. എന്നാലിപ്പോള്‍ വൈറസിലൂടെ ഒരുഗ്രന്‍ തിരിച്ചുവരവ് നടത്തുകയാണ് താരം. 

ആഷിഖ് അബുവും റിമയും ഫോണിലൂടെയാണ് വൈറസ് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് രമ്യയോട് പറയുന്നത്.  'സിനിമയെക്കുറിച്ചുള്ള ചെറിയൊരു ഐഡിയയായിരുന്നു അവര്‍ നല്‍കിയത്. കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഞാന്‍ കൂടുതല്‍ ചോദിച്ചും ഇല്ല. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലായത്.'-രമ്യ പറഞ്ഞു.

ചിത്രത്തില്‍ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യ അവതരിപ്പിക്കുന്നത്. ഹോസ്പിറ്റല്‍ സ്റ്റാഫായാണ് ജോജു അഭിനയിക്കുന്നത്. തനിക്ക് കുറച്ച് രംഗങ്ങളേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും താരം പറയുന്നു. 

നിപ്പ വൈറസിനെതിരെ പോരാടിയവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആദരസൂചകമായി ചെയ്യുന്ന ചിത്രമാണ് വൈറസ് എന്നും രമ്യ പറഞ്ഞു. ഏറെക്കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും വൈറസിന്റെ ലൊക്കേഷനില്‍ യാതൊരു അപരിചിതത്വവും അനുഭവപ്പെട്ടില്ലെന്നും രമ്യ വ്യക്തമാക്കി. 

തന്റേതായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ നടിയാണ് രമ്യ നമ്പീശന്‍. മലയാളസിനിമയില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് രമ്യ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. താന്‍ നടത്തിയ ചില പ്രസ്താവനകളാണ് മലയാള സിനിമയില്‍ അവസരം കുറയാന്‍ കാരണമായതെന്നും നടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ