ചലച്ചിത്രം

ആദ്യമായൊരു ഭീകരാക്രമണ പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു: പ്രജ്ഞ സിങ്ങിനെ ട്രോളി സ്വര ഭാസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂറിനെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിലെ കുറ്റാരോപിതയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത്. 

'ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവുക?'- ഇങ്ങനെയായിരുന്നു സ്വര ട്വീറ്റ് ചെയ്തത്. 

പാക്കിസ്ഥാനില്‍ ഭീകരവാദി ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഇറക്കുമ്പോള്‍ ആ ജനത അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇന്ത്യയാകട്ടെ, ഭീകരവാദികളെ വോട്ട് നല്‍കി വിജയിപ്പിച്ച് അഭിമാനപൂര്‍വം പാര്‍ലമെന്റിലേക്കയക്കുകയാണെന്നും സ്വര കുറ്റപ്പെടുത്തി. 

മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞ സിങ് ഠാക്കുര്‍ 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയത്. വര്‍ഷങ്ങളായി ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഭോപാല്‍. മുന്‍ ആര്‍എസ്എസ് അംഗവും വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗം നേതാവും കൂടിയാണ് ഇവര്‍.

2008 മാലേഗാവ് സ്‌ഫോടനത്തില്‍ ഒന്‍പത് വര്‍ഷം തടവിലായിരുന്ന പ്രജ്ഞ സിങ് ഠാക്കൂര്‍ ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി