ചലച്ചിത്രം

'ആ  കുരുന്നുകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ'; പ്രതിഷേധവുമായി ഷെയ്ന്‍ നിഗം

സമകാലിക മലയാളം ഡെസ്ക്


വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി നടന്‍ ഷെയ്ന്‍ നിഗവും സംഘവും. തന്റെ പുതിയ ചിത്രം കുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്.

ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിചേര്‍ന്നു. ..

കറുത്ത തുണികൊണ്ട് വായ്മൂടി കെട്ടിയായിരുന്നു നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്. തങ്ങള്‍ കുരുന്നുകള്‍ക്കൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു  ഷെയ്‌നിന്റെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഷേധം. ജിയോ. വി ആണ് ഖുര്‍ബാനിയുടെ സംവിധായകന്‍. വര്‍ണചിത്ര മഹാസുബൈര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു