ചലച്ചിത്രം

ആ കാത്തിരിപ്പ് ആരോ ക്യാമറയിലാക്കി, ലാലേട്ടനൊപ്പം ഫോട്ടൊയെടുക്കാൻ ആശിച്ച് ഒടുവിൽ കിട്ടിയത്; ചിത്രം പങ്കുവച്ച് പ്രിയനടി 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കുന്ന സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ആൻ അ​ഗസ്റ്റിൻ. ആൻ 2014ൽ പങ്കുവച്ച ചിത്രം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒപ്പമൊരു ചിത്രമെടുക്കാൻ കാത്തിരുന്ന് ഒടുവിൽ ആ കാത്തിരുപ്പ് തന്നെ ചിത്രമായ കഥയാണ് ആൻ പങ്കുവയ്ക്കുന്നത്. 

തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ തന്നെ നോക്കി ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും. ആ പെൺകുട്ടിയാണ് ആൻ. 

തന്റെ കൈയ്യിലുള്ള ഏറ്റവും മികച്ച ചിത്രമാണിത് എന്ന് കുറിച്ചാണ് ലാലേട്ടനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞുള്ള ആനിന്റെ പോസ്റ്റ്. "എനിക്കാണെങ്കിൽ അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കാൻ ഒത്തിരി ആ​​ഗ്രഹമുണ്ടായിരുന്നു. അദ്ദേഹമാണെങ്കിൽ ഭയങ്കര തിരക്കിലും . അങ്ങനെ ഇതാണെനിക്ക് അവസാനം കിട്ടയത്", ഒരു സുഹൃത്തിന് കമന്റ് ബോക്സിൽ‍ ആൻ മറുപടി കുറിച്ചു. 

2010ൽ ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് നടൻ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2013ൽ ശ്യാം പ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആർട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ആനിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ​ദുൽഖർ നായകനായ സോളോ ആയിരുന്നു ആൻ അഭിനയിച്ച അവസാന ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''