ചലച്ചിത്രം

ബുര്‍ജ് ഖലീഫയില്‍ മിന്നിത്തിളങ്ങി ഷാരുഖ് ഖാന്‍; ആവേശത്തില്‍ ആരാധകര്‍; വിഡിയോ പങ്കുവെച്ച് സൂപ്പര്‍താരം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താരം ഷാരുഖ് ഖാന്റെ പിറന്നാള്‍ ആവേശത്തോടെയാണ് ബോളിവുഡ് ലോകം ആഘോഷിച്ചത്. ആരാധകരും സഹതാരങ്ങളുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തു നിന്നും ഷാരുഖിന് ആശംസ പ്രവാഹമായിരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ ബുര്‍ജ് ഖലീഫയിലും ഷാരുഖായിരുന്നു താരം. ഹാപ്പി ബര്‍ത്ത്‌ഡേ ഷാരുഖ് ഖാന്‍ എന്ന കുറിപ്പാണ് ബുര്‍ജ് ഖലീഫയില്‍ തിളങ്ങി നിന്നത്. ഇത് കാണാന്‍ നിരവധി ആരാധകരും എത്തിയിരുന്നു. 

ആശംസയ്ക്ക് നന്ദി അറിയിച്ച് ഷാരുഖും രംഗത്തെത്തി. ബുര്‍ജ് ഖലീഫയുടെ വിഡിയോ പങ്കുവെച്ചാണ് താരം നന്ദി അറിയിച്ചത്. തന്റെ തിളക്കം കൂട്ടിയതിന് നന്ദി എന്നാണ് താരം കുറിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ ഷാരൂഖിന് നല്‍കിയ ബര്‍ത്ത്‌ഡേ ട്രീറ്റ്. ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

ഷാരുഖിന്റെ 54ാം ജന്മദിനത്തില്‍ ആശംസയുമായി ആദ്യം എത്തിയത് ആരാധകരാണ്. അര്‍ധരാത്രി 12 മണി തികയുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ മന്നത്തിനു മുന്നിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒട്ടും വൈകാതെ വീടിന്റെ ബാല്‍ക്കണിയില്‍ കിങ് ഖാന്‍ എത്തി. ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തിരിച്ച് താരം തന്റെ ആരാധകര്‍ക്കെല്ലാം ഫ്‌ലൈയിങ് കിസും എറിഞ്ഞ് കൊടുത്തു. കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു